Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trump And Others

വൈറ്റ് ഹൗസ് വെടിവയ്പ് : പ്രതിക്ക് ഉന്നത വിദ്യാഭ്യാസം; ലക്ഷ്യം ട്രംപ് അടക്കമുള്ളവരെന്ന് അന്വേഷണസംഘം

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പ് പ​​​​ങ്കെ​​​​ടു​​​​ത്ത മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​രു​​​​ടെ വി​​​​രു​​​​ന്നി​​​​ൽ വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ത്തത് ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മു​​​​ള്ള മു​​​​പ്പ​​​​ത്തി​​​​യൊ​​​​ന്നു​​​​കാ​​​​ര​​​​ൻ. ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​​ലെ ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സ് ന​​​​ഗ​​​​ര​​​​ത്തി​​​​നു സ​​​​മീ​​​​പം ടൊ​​​​റ​​​​ൻ​​​​സ് നി​​​​വാ​​​​സി​​​​യാ​​​​യ കോ​​​​ൾ തോ​​​​മ​​​​സ് അ​​​​ല​​​​ൻ ആ​​​​ണ് ഹി​​​​ൽ​​​​ട്ട​​​​ൻ ഹോ​​​​ട്ട​​​​ലി​​​​ലെ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പ് അ​​​​ട​​​​ക്കം ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ലെ ഉ​​​​ന്ന​​​​ത​​​​രെ ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​യിരിക്കാം അ​​​​ക്ര​​​​മി എ​​​​ത്തി​​​​യ​​​​തെ​​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഭ​​​​ര​​​​ണ​​​​സി​​​​രാകേ​​​​ന്ദ്ര​​​​മാ​​​​യ വൈ​​​​റ്റ് ഹൗ​​​​സി​​​​ലെ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​യ വൈ​​​​റ്റ് ഹൗ​​​​സ് ക​​​​റ​​​​സ്പോ​​​​ണ്ട​​​​ൻ​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ വാ​​​​ർ​​​​ഷി​​​​ക അ​​​​ത്താ​​​​ഴ വി​​​​രു​​​​ന്നി​​​​ലാ​​​​ണ് ലോ​​​​ക​​​​ത്തെ ഞെ​​​​ട്ടി​​​​ച്ച സം​​​​ഭ​​​​വം. ഹി​​​​ൽ​​​​ട്ട​​​​ൺ ഹോ​​​​ട്ട​​​​ലി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പ്, പ​​​​ത്നി മെ​​​​ലാ​​​​നി​​​​യ, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ.​​​​ഡി. വാ​​​​ൻ​​​​സ് തു​​​​ട​​​​ങ്ങി​​​​യ ഉ​​​​ന്ന​​​​ത​​​​രും ര​​​​ണ്ടാ​​​​യി​​​​ര​​​​ത്തോ​​​​ളം അ​​​​തി​​​​ഥി​​​​ക​​​​ളും പ​​​​ങ്കെ​​​​ടു​​​​ത്ത വി​​​​രു​​​​ന്നു ന​​​​ട​​​​ന്ന മു​​​​റി​​​​ക്കു പു​​​​റ​​​​ത്താ​​ണു വെ​​​​ടി​​​​വ​​​​യ്പു​​​​ണ്ടാ​​​​യ​​​​ത്.

വേ​​​​ദി​​​​യി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പും മെ​​​​ലാ​​​​നി​​​​യ​​​​യും മ​​​​റ്റു​​​​ള്ള​​​​വ​​​​രു​​​​മാ​​​​യി കു​​​​ശ​​​​ലം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ വെ​​​​ടി​​​​യൊ​​​​ച്ച കേ​​​​ൾ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ സുരക്ഷാ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള സീ​​​​ക്ര​​​​ട്ട് സ​​​​ർ​​​​വീ​​​​സി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ തോ​​​​ക്കു​​​​ക​​​​ളു​​​​മാ​​​​യെ​​​​ത്തി ട്രം​​​​പി​​​​നെ​​​​യും മെ​​​​ലാ​​​​നി​​​​യ​​​​യെ​​​​യും വ​​​​ള​​​​യു​​​​ക​​​​യും പു​​​​റ​​​​ത്തേ​​​​ക്കു കൂ​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​കു​​​​ക​​​​യും ചെ​​​​യ്തു. ഞെ​​​​ട്ടി​​​​വി​​​​റ​​​​ച്ച അ​​​​തി​​​​ഥി​​​​ക​​​​ൾ മേ​​​​ശ​​​​ക​​​​ൾ​​​​ക്കു താ​​​​ഴെ അ​​​​ഭ​​​​യം തേ​​​​ടി.

സീ​​​​ക്ര​​​​ട്ട് സ​​​​ർ​​​​വീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ കീ​​​​ഴ​​​​ട​​​​ക്കിയ കോ​​​​ൾ തോ​​​​മ​​​​സ് അ​​​​ല​​​​ന്‍റെ ചി​​​​ത്രം ട്രം​​​​പ് പി​​​​ന്നീ​​​​ട് പു​​​​റ​​​​ത്തു​​​​വി​​​​ട്ടു. അ​​​​ക്ര​​​​മി സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു നേ​​​​ർ​​​​ക്കു പാ​​​​ഞ്ഞ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ​​​​യും സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ഇ​​​​യാ​​​​ളെ പി​​​​ടി​​​​കൂ​​​​ടാ​​​​ൻ പി​​​​റ​​​​കേ ഓ​​​​ടു​​​​ന്ന​​​​തി​​​​ന്‍റെ​​​​യും വീ​​​​ഡി​​​​യോ പു​​​​റ​​​​ത്തു​​​​വ​​​​ന്നു. അ​​​​ക്ര​​​​മി​​​​യും സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും ത​​​​മ്മി​​​​ൽ വെ​​​​ടി​​​​വ​​​​യ്പു​​​​ണ്ടാ​​​​യി.

എ​​​​ന്നാ​​​​ൽ പി​​​​ടി​​​​കൂ​​​​ടാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ൽ അ​​​​ക്ര​​​​മി​​​​ക്കു വെ​​​​ടി​​​​യേ​​​​റ്റി​​​​ട്ടി​​​​ല്ല. അ​​​ക്ര​​​മി​​​യു​​​ടെ വെ​​​ടി​​​യേ​​​റ്റ് ഒ​​​രു സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ന് പ​​​രി​​​ക്കേ​​​റ്റു. അ​​​ക്ര​​​മി​​​യു​​​ടെ പ​​​​ക്ക​​​​ൽ​​​​നി​​​​ന്ന് കൈ​​​​തോ​​​​ക്ക്, ഷോ​​​​ട്ട് ഗ​​​​ൺ, നി​​​​ര​​​​വ​​​​ധി ക​​​​ത്തി​​​​ക​​​​ൾ എ​​​​ന്നി​​​​വ ക​​​​ണ്ടെ​​​​ടു​​​​ത്തു. ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ലെ ഉ​​​​ദ്യോ​​​​സ്ഥ​​​​രെ ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണ് താ​​​​ൻ വ​​​​ന്ന​​​​തെ​​​​ന്ന് അ​​​​ക്ര​​​​മി ചോ​​​​ദ്യംചെ​​​​യ്യ​​​​ലി​​​​ൽ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്. അ​​​​ക്ര​​​​മി ഹി​​​​ൽ​​​​ട്ട​​​​ൻ ഹോ​​​​ട്ട​​​​ലി​​​​ൽ ഗ​​​​സ്റ്റ് ആ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

കോ​​​​ൾ തോ​​​​മ​​​​സ് അ​​​​ല​​​​ൻ പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ടെ​​​​ക്നോ​​​​ള​​​​ജി​​​​യി​​​​ൽ​​​​നി​​​​ന്ന് മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ‌​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം നേ​​​​ടി​​​​യി​​​​രു​​​​ന്നു. ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ സ്റ്റേ​​​​റ്റ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ​​​​നി​​​​ന്ന് കം​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​വും നേ​​​​ടി​​​​. ഇയാൾ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യയി​​​​ൽ പോ​​​​സ്റ്റ് ചെ​​​​യ്ത വി​​​​വ​​​​ര​​​​ങ്ങ​​​​ളിൽ മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ന്‌​​​​ജി​​​​നി​​​​യ​​​​ർ, ക​​​​ന്പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ന്‍റി​​​​സ്റ്റ്, സ്വ​​​​ത​​​​ന്ത്ര ഗെ​​​​യിം ഡെ​​​​വ​​​​ല​​​​പ്പ​​​​ർ, അ​​​​ധ്യാ​​​​പ​​​​ക​​​​ൻ എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് സ്വ​​​​യം വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കു​​​​റ​​​​ച്ചു വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി പാ​​​​ർ​​​​ട്ട് ടൈം ​​​​അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

1921 മു​​​​ത​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന വൈ​​​​റ്റ് ഹൗ​​​​സ് ക​​​​റ​​​​സ്പോ​​​​ണ്ട​​​​ൻ​​​​സ് വാ​​​​ർ​​​​ഷി​​​​ക അ​​​​ത്താ​​​​ഴ​​​​വി​​​​രു​​​​ന്നി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ന്ന നി​​​​ല​​​​യി​​​​ൽ ട്രം​​​​പ് പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​ത് ഇ​​​​താ​​​​ദ്യ​​​​മാ​​​​ണ്.
മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​മാ​​​​യി സു​​​​ഖ​​​​ക​​​​ര​​​​ബ​​​​ന്ധ​​​​മി​​​​ല്ലാ​​​​ത്ത ട്രം​​​​പ് ഒ​​​​ന്നാം ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്തും ര​​​​ണ്ടാം ഭ​​​​ര​​​​ണം ആ​​​​രം​​​​ഭി​​​​ച്ച ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​വും വി​​​​രു​​​​ന്നി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ കൂ​​​​ട്ടാ​​​​ക്കി​​​​യി​​​​ല്ല.

Latest News

Corehub Up